---
title: "കണ്ണപുരം മോഡൽ കാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ആഗോള ശ്രദ്ധ"
english_title: "Global attention for Kannapuram model cancer control activities"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308363/Global attention for Kannapuram model cancer control activities"
published_at: "2025-08-13T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cc3c5156e0_IMG-20250813-WA0111.jpg"
keywords: []
---

# കണ്ണപുരം മോഡൽ കാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ആഗോള ശ്രദ്ധ

> **Lead Summary:** കണ്ണപുരം :കണ്ണപുരം മോഡൽ കാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾക്ക്കണ്ണപുരം പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതി ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്നു.

## Article Content

കണ്ണപുരം :കണ്ണപുരം മോഡൽ കാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾക്ക്കണ്ണപുരം പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതി ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്നു.

കണ്ണപുരത്ത് നടത്തിയ അർബുദ നിയന്ത്രണ പ്രവർത്തനങ്ങൾ കണ്ണപുരം മോഡൽ എന്ന പേരിൽ ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ജർണലിൽ പ്രസിദ്ധീകരിച്ചു. 2016 ലാണ് കണ്ണപുരം പഞ്ചായത്ത് സമഗ്ര ക്യാൻസർ നിയന്ത്രണ പദ്ധതിക്ക് തുടക്കമിട്ടത്.

കെ വി രാമകൃഷ്ണൻ പ്രസിഡൻറായിരുന്ന ഭരണ സമിതിയുടെ സുപ്രധാന പദ്ധതിയായി പരിഗണിച്ചായിരുന്നു നിയന്ത്രണത്തിൻ്റെ വിവിധ തലങ്ങളിലൂടെ ക്രിയാത്മകമായി മുന്നേറിയത്. തുടർപ്രവർത്തനങ്ങൾക്ക് അടുത്ത ഭരണ സമിതിയും നിതാന്ത ജാഗ്രത കാട്ടിയാണ് നാടിനെ ക്യാൻസർ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളെ ലോക ശ്രദ്ധയിലെത്തിച്ചത്. പഞ്ചായത്ത് നടത്തിയ എല്ലാ പ്രവർത്തനങ്ങളെയും അക്കമിട്ട് നിരത്തിയാണ് കണ്ണപുരം മോഡലിനെ ലോകത്തിന് പരിചയ പ്പെടുത്തുന്നത്.

ക്യാൻസർ നിയന്ത്രണത്തിലെ സമൂഹ പങ്കാളിത്ത സമീപനം എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ജേർണലിലാണ് വടക്കൻ കേരളത്തിലെ സ്തനാർബുദ നിയന്ത്രണത്തിനായുള്ള കണ്ണപുരം മാതൃക പൂർണതോതിൽ പ്രസിദ്ധീകരിച്ചത്.

ഇന്ത്യൻ സ്ത്രീകളിലെ 26.6 ശതമാനം ക്യാൻസറുകൾക്കും സ്തനാർബുദമാണ് കാരണം. അവബോധത്തിന്റെയും ഭയത്തിന്റെയും അഭാവമാണ് അവസാന ഘട്ടത്തിലുള്ള അവതരണങ്ങൾക്കും ഉയർന്ന മരണത്തിനും കാരണമാകുന്നത്. എന്നാൽ കണ്ണപുരത്ത് ക്യാൻസർ നിയന്ത്രണത്തിനായുള്ള ഒരു നവീന സമൂഹ പങ്കാളിത്ത മാതൃക തീർത്തിരിക്കുന്നു എന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

പഞ്ചായത്തിലെ സ്ക്രീനിങ്ങ് പ്രോഗ്രാമിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിലും സമഗ്ര ക്യാൻസർ പരിചരണ കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയിലും വ്യവസ്ഥാപിതമായി ആസൂത്രണം ചെയ്തതും ബഹുമുഖവുമായ കമ്മ്യൂണിറ്റി തലത്തിലുള്ള ക്യാൻസർ അവബോധ പ്രവർത്തനങ്ങൾ നടത്താനായതും ക്യാൻ പ്രതിരോധത്തിന് വലിയ സഹായകരമായതും

ഇതിലൂടെ വനിതകൾ സ്വമേധയാ പരിശോധനാ ക്യാമ്പുകളിൽ എത്തിയതും എടുത്തുകാട്ടുന്നു.

സ്തനാർബുദ പരിശോധനാ ക്യാമ്പിൽ 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ 96 ശതമാനം പേർ സ്ക്രീനിങ്ങിന് എത്തിക്കാൻ സാധിച്ചു.

കാൻസറിനെക്കുറിച്ചുള്ള തുടർച്ചയായ കമ്മ്യൂണിറ്റി സംവേദനക്ഷമത, ഭയവും തെറ്റിദ്ധാരണകളും ലഘൂകരിക്കൽ, ആക്‌സസ് ചെയ്യാവുന്നതും സമീപിക്കാവുന്നതുമായ സ്ക്രീനിങ്ങ്പ്രോഗ്രാം ക്രമീകരണങ്ങൾ, വനിതാ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങളുടെ നേതൃത്വത്തിൽ കാര്യക്ഷമമായ രോഗി നാവിഗേഷൻ സംവിധാനം എന്നിവയുടെയൊക്കെ ആകെത്തുകയായി സ്‌ക്രീനിങ്ങ് പങ്കാളിത്തവും ചികിത്സക്കും വലിയ ഇടപെടൽ നടത്തിയാണ് കണ്ണപുരം മോഡൽ രൂപപ്പെടുത്തിയെടുത്തതെന്നും ലോകാരോഗ്യ സംഘടന പ്രകീർത്തിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308363/Global attention for Kannapuram model cancer control activities)